പെൺകുഞ്ഞുങ്ങളെ പ്രസവിച്ചതിന് അമ്മയെ ചുട്ടുകൊന്നു

single-img
26 March 2012

പശ്ചിമ ബംഗാൾ:പെൺകുഞ്ഞുങ്ങളെ പ്രസവിച്ചതിന്റെ പേരിൽ യുവതിയെ ഭർത്താവും ഭർതൃമാതാവും ചേർന്നു തീവെച്ചു കൊന്നു.പശ്ചിമ ബംഗാളിലെ മൂര്‍ഷിദാബാദ് ജില്ലയിലെ ഖര്‍ഗ്രാമില്‍ ഞായറാഴ്ച രാവിലെയായിരുന്നു  സംഭവം. 25-കാരിയായ രുപാലി ബീവിയെയാണ്  കൊലപ്പെടുത്തിയത്. രണ്ടു പെൺ കുട്ടികളാണ് ഇവർക്കുണ്ടായിരുന്നത്.യുവതിയുടെ കത്തിക്കരിഞ്ഞ ശരീരം വീട്ടിനുള്ളിൽ നിന്നും കണ്ടെടുക്കുകയായിരുന്നു.ഭര്‍ത്താവും ഭര്‍തൃമാതാവും ഒളിവിലാണ്. പൊലീസ് ഇവര്‍ക്കായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.