അരക്ഷിതാവസ്ഥ അനുവദിക്കില്ല

single-img
26 March 2012

മോസ്കോ: സിറിയയിൽ രാഷ്ട്രീയ അരക്ഷിതാവസ്ഥ തുടരുന്നത് അനുവദിക്കാൻ കഴിയില്ലെന്നു  യുഎന്‍-അറബ് ലീഗിന്റെ പ്രത്യേക സമാധാന ദൂതന്‍ കോഫി അന്നന്‍ പറഞ്ഞു.സിറിയയിലെ സമാധാന ശ്രമങ്ങള്‍ക്കു പിന്തുണ തേടി റഷ്യയില്‍ എത്തിയ അന്നന്‍ ചൈനയിലേക്കു പുറപ്പെടും മുമ്പാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം റഷ്യയിലെത്തിയ അന്നന്‍ റഷ്യന്‍ പ്രസിഡന്‍റ് ദിമിത്രി മെദ് വദേവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സിറിയയില്‍ സമാധാനം സ്ഥാപിക്കാനുള്ള അന്നന്‍റെ ആറിന പരിപാടിക്കു മെദ് വദേവ് പിന്തുണ നല്‍കി.