വെള്ളായണി ക്ഷേത്രത്തിലെ വെടിപ്പുരയ്ക്കു തീപിടിച്ച് അഞ്ചു പേര്‍ക്കു പൊള്ളലേറ്റു

single-img
25 March 2012

വെള്ളായണി ദേവീക്ഷേത്രത്തിലെ വെടിപ്പുരയ്ക്കു തീപിടിച്ച് അഞ്ചു പേര്‍ക്കു പൊള്ളലേറ്റു. ഇന്നലെ രാവിലെ എട്ടരയോടുകൂടിയായിരുന്നു സംഭവം. ക്ഷേത്രവളപ്പിനോടു ചേര്‍ന്നു പ്രവര്‍ത്തിച്ചിരുന്ന താത്കാലിക ഷെഡിലാണ് തീപിടിച്ചത്. വെടിപ്പുരയിലെ തൊഴിലാളികളായ വെള്ളായണി സ്വദേശികളായ വേലപ്പന്‍ (68), ഉണ്ണി (18), ശിവന്‍ (22), വിഷ്ണു (19), കാരയ്ക്കാമണ്ഡപം സ്വദേശി വിഷ്ണു (22), എന്നിവര്‍ക്കാണു പൊള്ളലേറ്റത്. ഇതില്‍ വേലപ്പന്റെയും വിഷ്ണുവിന്റെയും നില ഗുരുതരമാണ്. വെടിപ്പുരയില്‍ സൂക്ഷിച്ചിരുന്ന വെടിമരുന്നില്‍ കതിന വെടിയില്‍ നിന്നു തീ വീണാണ് അപകടമുണ്ടായതെന്ന പ്രാഥമിക നിഗമനത്തിലാണു പോലീസ്. അപകടത്തില്‍ താത്കാലിക ഷെഡ് പൂര്‍ണമായും തകര്‍ന്നു. വന്‍ ശബ്ദം കേട്ടാണു നാട്ടുകാര്‍ ഓടിയെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ആളിപ്പടര്‍ന്ന തീ നിയന്ത്രണ വിധേയമാക്കിയതു പൊങ്കാല പ്രമാണിച്ചു ക്ഷേത്രത്തിനു സമീപമുണ്ടായിരുന്ന ഫയര്‍ഫോഴ്‌സ് സംഘമാണ്.