ഉത്തരാഖണ്ഡില്‍ സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്നു

single-img
25 March 2012

ഉത്തരാഖണ്ഡില്‍ ഇന്നു നടക്കുന്ന സ്പീക്കര്‍ തെരഞ്ഞെടുപ്പ് മുഖ്യമന്ത്രി വിജയ് ബഹുഗുണ നേരിടുന്ന ആദ്യ വെല്ലുവിളിയാകും. ഇടഞ്ഞുനില്‍ക്കുന്ന കേന്ദ്രമന്ത്രി ഹരീഷ് റാവത്തിനെ അനുനയിപ്പിക്കാന്‍, അദ്ദേഹത്തിന്റെ അനുയായി ഗോവിന്ദ്‌സിംഗ് കഞ്ച്‌വാളിനെ സ്പീക്കര്‍ സ്ഥാനാര്‍ഥിയാക്കിയിട്ടുണ്ട്. ബിജെപിയാകട്ടെ, മുതിര്‍ന്ന നേതാവ് ഹര്‍ബന്‍സ് കപൂറിനെ സ്പീക്കര്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. മുന്‍ സ്പീക്കറാണ് കപൂര്‍. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കഞ്ച്‌വാള്‍ വിജയിക്കുമെന്ന് മുഖ്യമന്ത്രി ആത്സവിശ്വാസം പ്രകടിപ്പിച്ചു. കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും റാവത്ത് പക്ഷക്കാരനായ മനോജ് തിവാരി എംഎല്‍എ പറഞ്ഞു.