യു.പി. മുഖ്യമന്ത്രി അഖിലേഷ് ഔദ്യോഗിക വസതിയിലേക്കു താമസം മാറ്റി

single-img
25 March 2012

ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിയുടെ വിജയ ചിഹ്നമായ ക്രാന്തിരഥത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവും കുടുംബവും ലക്‌നോവിലെ അഞ്ചാം നമ്പര്‍ കൈലാസ് മാര്‍ഗ് ഔദ്യോഗിക വസതിയിലേക്കു ഇന്നലെ താമസം മാറി. യുപി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്കുള്ള വീഥിയില്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി ഗതാഗതം നിരോധിച്ചിരിക്കുകയായിരുന്നു. മുന്‍ മുഖ്യമന്ത്രി മായാവതിയുടെ ഈ നടപടി പുതിയ മുഖ്യമന്ത്രി അഖിലേഷ് റദ്ദാക്കി. സാധാരണക്കാര്‍ക്കു ഇന്നലെ മുതല്‍ ഇവിടെ സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ പൊതുജനങ്ങള്‍ക്കു സന്ദര്‍ശനവും അനുവദിച്ചു.