പോപ്പിന്റെ പ്രസ്താവനക്കെതിരെ സിപിഐ(എം)

single-img
25 March 2012

കമ്മ്യൂണിസം കാലഹരണപ്പെട്ടതാണെന്ന പോപ്പിന്റെ പ്രസ്താവനയ്ക്കെതിരെ സിപിഎംപോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രൻ പിള്ള.ബെനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പ പറഞ്ഞത് അദേഹത്തിന്റെ മാത്രം അഭിപ്രായമാണെന്നും അതിന്റെ പേരിൽ വിശ്വാസികൾ പാർട്ടി വിട്ട് പോകുകയില്ലെന്നും അദ്ദേഹം പറഞ്ഞു.പാർട്ടി കോൺഗ്രസുമായി ബന്ധപ്പെട്ട് കോഴിക്കോട്ട് ഒരു സെമിറാർ ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദേഹം. ഇത്തരത്തിലുള്ള വിമർശനങ്ങളെ പാർട്ടി മുൻപും അതിജീവിച്ചിട്ടുണ്ടെന്നും അദേഹം വ്യക്തമാക്കി.സാർവദേശീയ മാറ്റങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്ന സംഘടനയാണ് സിപിഐ(എം) എന്നും എസ്.ആർ.പി. കൂട്ടിച്ചേർത്തു.ക്യൂബാ സന്ദർശത്തിനു മുന്നോടിയായി മെക്സികോയിൽ വെച്ചാണ് മാർപ്പാപ്പ കമ്മ്യൂണിസത്തെക്കുറിച്ചുള്ള വിവാദ പരാമർശം നടത്തിയത്.