നെയ്യാറ്റിൻകരയിൽ സെൽവരാജ് യുഡിഎഫ് സ്ഥാനാർത്ഥിയാകുമെന്ന് ഏറെക്കുറെ ഉറപ്പായി

single-img
25 March 2012

നെയ്യാറ്റിൻകരയിൽ യു ഡി എഫ് സ്ഥാനാർത്ഥി ആർ.സെൽവരാജ് തന്നെയാകുമെന്ന് ഏറെക്കുറെ ഉറപ്പായി.തെരഞ്ഞെടുപ്പിൽ വിജയിക്കുന്നതിനായി യുഡി എഫിന്റെ സഹായം തേടുന്നതിൽ തെറ്റില്ലെന്ന് സെൽവരാജ് വ്യക്ത്യമാക്കിയ സാഹചര്യത്തിലാണ് ഇത്. യുഡിഎഫിലേക്ക് പോകുന്നത് ആത്മഹത്യയ്ക്ക് തുല്യമാണെന്ന് പറഞ്ഞതിനെ അപ്പോഴത്തെ വികാരത്തിൽ പറഞ്ഞതാണെന്ന് അദേഹം അറിയിച്ചു.അതിനിടയിൽ നെയ്യാറ്റിൻകരയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ തന്റെ നേതൃത്വത്തിൽ ആരംഭിച്ച ജനകീയ സമിതിയുടെ ആഭിമുഖ്യത്തിൽ തുടങ്ങിക്കഴിഞ്ഞതായും സെൽവരാജ് കൂട്ടിച്ചേർത്തു.