പ്രഥമവനിതയുടെ വിദേശയാത്രാച്ചെലവ് 205 കോടി രൂപ

single-img
25 March 2012

പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാന്‍ നാലുമാസം മാത്രം ശേഷിക്കേ കഴിഞ്ഞ ഭരണകാലയളവില്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ നടത്തിയ വിദേശയാത്രയിലൂടെ പൊതുഖജനാവിന് ചെലവായത് 205 കോടി രൂപ. തന്റെ മുന്‍ഗാമികളുടേതിനേക്കാള്‍ കൂടുതലാണിത്. 2007 ജൂലൈയില്‍ അധികാരമേറ്റശേഷം നാലു ഭൂഖണ്ഡങ്ങളിലെ 22 രാജ്യങ്ങളിലേക്കായി 12 വിദേശ യാത്രകളാണ് രാഷ്ട്രപതി നടത്തിയതെന്ന് വിവരാവകാശനിയമപ്രകാരം ലഭ്യമായ രേഖകള്‍ പറയുന്നു. രാഷ്ട്രപതിയുടെ വിദേശയാത്രയ്ക്കായി ബോയിംഗ് 747-400 വിമാനം ചാര്‍ട്ടര്‍ ചെയ്ത് ഉപയോഗിച്ചതിലൂടെ എയര്‍ ഇന്ത്യക്ക് 169 കോടിരൂപയാണ് ചെലവായത്. ഈ തുക പ്രതിരോധമന്ത്രാലയമാണ് നല്‍കുന്നത്. ഇതില്‍ 153 കോടി രൂപ മാത്രമെ പ്രതിരോധമന്ത്രാലയം ഇതുവരെ നല്‍കിയിട്ടുള്ളു. വിദേശപര്യടനത്തിനിടെയുള്ള പ്രാദേശിക യാത്രകള്‍ താമസം, ദിന ബത്ത എന്നീയിനത്തില്‍ വിദേശകാര്യവകുപ്പിന് 36 കോടി രൂപയും ചെലവായി.