പിറവത്തെ നഴ്‌സുമാരുടെ സമരത്തിനു പിന്നില്‍ രാഷ്ട്രീയമുണ്ടെന്ന് സംശയം: മന്ത്രി കെ. ബാബു

single-img
25 March 2012

ലേക്‌ഷോര്‍ ആശുപത്രിയില്‍ സമരം നടത്തിയ നഴ്‌സുമാര്‍ പിറവത്തു പ്രകടനം നടത്തിയതിനു പിന്നില്‍ രാഷ്ട്രീയമുണേ്ടായെന്നു ചര്‍ച്ച ചെയ്യണമെന്ന് എക്‌സൈസ് മന്ത്രി കെ.ബാബു മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. സംസ്ഥാന സര്‍ക്കാരുമായി സമരക്കാര്‍ക്ക് ഒരു പ്രശ്‌നവുമില്ലെന്നിരിക്കെ അവരെന്തിനാണു പിറവം ഉപതെരഞ്ഞെടുപ്പു നടക്കുന്നതിനിടെ അവിടെയെത്തി പ്രകടനം നടത്തിയത്. സമരക്കാരുമായി മുഖ്യമന്ത്രി നേരത്തെ തന്നെ അരമണിക്കൂര്‍ ചര്‍ച്ച നടത്തിയതാണ്. ലേക്‌ഷോറിലെ സമരം ഒരു പ്രത്യേക പ്രദേശത്തിന്റെ മാത്രം സമരമല്ല. അതുകൊണ്ടുതന്നെ സ്ഥലത്തെ എംഎല്‍എയായ താന്‍ ഇടപെട്ടില്ലെന്നു പറയുന്നതില്‍ കാര്യമില്ല. മുഖ്യമന്ത്രിയും തൊഴില്‍ മന്ത്രിയും അവരുമായി ചര്‍ച്ച നടത്തിയിരുന്നു.