ക്രൈസ്തവ സഭയുടെ സഹായം തേടി പിണറായി ബിഷപ്പുമാരെ സന്ദർശിച്ചു

single-img
25 March 2012

നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പിൽ ക്രൈസ്തവ സഭയ്യുടെ സഹായം തേടി സിപിഐ(എം).ഇതിന്റെ ഭാഗമായി സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ ബിഷപ്പുമാരെ കണ്ട് സഹായമഭ്യർത്ഥിച്ചു.ആർച്ച് ബിഷപ്പ് സൂസപാക്യം,ക്ലീമ്മീസ് കത്തോലിക്ക ബാവ എന്നിവരെ സന്ദർശിച്ച പിണറായി അവരുമായി തെരഞ്ഞെടുപ്പ് സംബന്ധിച്ച  ചർച്ച നടത്തി.ആർ.ശെൽവരാജ് രാജി വെച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.ഇതിനകം യു ഡി എഫിനോട് അടുത്ത് കഴിഞ്ഞ സെൽവരാജ് ഉയർത്തുന്ന വെല്ലുവിളി അതിജീവിക്കുന്നതിനാണ് ഇത്തരം ഒരു നീക്കം എൽഡിഎഫ് നടത്തിയിരിക്കുന്നത്.