മാരുതി സുസുകി കാറുകൾക്ക് വില കൂട്ടി

single-img
25 March 2012

ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുകി കാറുകളുടെ വില 17,000 വരെ വർദ്ധിപ്പിച്ചു.പുതിയ ബജറ്റിൽ കൂടിയ എക്സൈസ് നികുതിയുടെ ചുവട് പിടിച്ചാണ് ഇപ്പോഴത്തെ വിലക്കയറ്റം.കമ്പനിയുടെ മാരുതി 800 മുതൽ സെഡാൻ എസ്എക്സ്4 വരെയുള്ള മോഡലുകൾക്ക് പുതിയ വില ബാധകമാകും.മുൻപ് ഉണ്ടായിരുന്നതിനെക്കാൾ 1.75 ശതമാനം ആണ് വില കൂടിയിരിക്കുന്നത്.മാരുതിയുടെ ഏറ്റവും കൂടുതൽ വിറ്റഴിയുന്ന കാറായ ആൾട്ടോയുടെ വില 4,200 മുതൽ 5,900 വരെ കൂടും.വാഗണർ വാങ്ങുന്നതിന് 6000 മുതൽ 7600 വരെ വില കൊടുക്കേണ്ടി വരുമ്പോൾ സ്വിഫ്റ്റിന് 7700 മുതൽ 11,900 ആണ് മാറ്റം വരുക.പുതിയതായി വിപണിയിലെത്തിയ സ്വിഫ്റ്റ് ഡിസയറിന് 8,500മുതൽ 12,500 വരെ വില കൂടുതലാകും.സെഡാൻ എസ്എക്സ്4 ന് 9400 മുതൽ 17000 വരെ വിലയിൽ മാറ്റമുണ്ടാകുമെന്നും കമ്പനി അറിയിച്ചു.