ബന്ദിയാക്കപ്പെട്ട ഇറ്റാലിയൻ ടൂറിസ്റ്റുകളിൽ ഒരാൾ മോചിതനായി

single-img
25 March 2012

ഒഡിഷയിൽ മാവോയിസ്റ്റുകൾ ബന്ദിയാക്കിയ ഇറ്റാലിയൻ ടൂറിസ്റ്റ് മോചിതനായി.ബന്ദിയാക്കപ്പെട്ട രണ്ടുപേരിൽ ഒരാളായ ക്ലോഡിയോ കൊലാജ്ഞലോയെയാണ് ഇപ്പോൾ വിട്ടയച്ചിരിക്കുന്നത്.മാർച്ച് പതിനാലിനാണ് ഇറ്റലിക്കാരായ ക്ലോഡിയോയെയും കൂട്ടുകാരൻ ബൊസുകൊപവുലൊയെയും കണ്ഡമാലിൽ നിന്ന് മാവോയിസ്റ്റുകൾ ബന്ദികളാക്കിയത്.തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാതെ ഇവരെ വിടില്ലെന്ന് ആയിരുന്നു പ്രഖ്യാപനം.കൂടാതെ ഒഡിഷയിലെ ബി.ജെ.ഡി. എംഎൽഎ ജിനാ ഹികാകയെ മാവോയിസ്റ്റുകൾ ബന്ദിയാക്കിയിരിക്കുകയാണ്.