ജോസ് പ്രകാശിന് യാത്രാമൊഴി

single-img
25 March 2012

ഇന്നലെ അന്തരിച്ച മലയാളത്തിന്റെ പ്രിയ നടൻ ജോസ് പ്രകാശിന് കലാകേരളത്തിന്റെ അശ്രുപൂജ.എറണാകുളത്തെ മകന്റെ വീട്ടിൽ പൊതുദർശനത്തിന് വെച്ചിരിക്കുന്ന മൃതദേഹത്തിൽ ജീവിതത്തിന്റെ നാനാതുറയിൽ‌പ്പെട്ടവർ അന്ത്യോപചാരം അർപ്പിക്കുകയാണ്.വാർദ്ധക്യസഹജമായ അസുഖം നിമിത്തം കാക്കനാട്ടുള്ള സ്വകാര്യ ആശുപത്രിയിലാണ് മലയാളത്തിന്റെ സുമുഖനായ വില്ലൻ അന്തരിച്ചത്.നാളെ രാവിലെ എറണാകുളം ടൌൺ ഹാളിലും മൃതദേഹം പൊതുദർശനത്തിന് വെക്കും.തുടർന്ന്പതിനൊന്ന് മണിയോടെ സെമിത്തേരി മുക്ക് സെന്റ് മേരീസ് ബസലിക്കയിൽ അന്ത്യശുശ്രൂഷകൾക്ക് ശേഷം പൂർണ്ണ സംസ്ഥാന ബഹുമതികളോട് കൂടി സംസ്കാരം നടക്കും.