ഹസാരെ ഉപവാസം തൂടങ്ങി

single-img
25 March 2012

മൂന്നു മാസത്തെ ഇടവേളയ്ക്ക് ശേഷം അണ്ണ ഹസാരെ വീണ്ടും നിരാഹാര സമരം തുടങ്ങി.ശക്തമായ ലോക്പാൽ ബിൽ എന്ന ആവശ്യമുന്നയിച്ചാണ് ഡൽഹിയിലെ ജന്തർ മന്തർ മൈതാനത്ത് തന്റെ അനുയായികൾക്കൊപ്പം ഇന്ന് രാവിലെ 11.15 ന് നിരാഹാരമാരംഭിച്ചത്.ഒരു ദിവസം മാത്രമായി നിശ്ചയിച്ചിരിക്കുന്ന  സമരം വൈകുന്നേരം ആറുമണി മണിവരെയായിരിക്കുമെന്ന് ഹസാരെയുടെ അനുയായികൾ അറിയിച്ചു.നിരാഹാരം തുടങ്ങുന്നതിന് മുൻപ് ഹസാരെ  രാജ് ഘട്ടിലെത്തി രാഷ്ട്രപിതാവിനെ വണങ്ങിയിരുന്നു.എന്നാൽ ആദ്യ സമരങ്ങൾക്ക് ലഭിച്ച  ജനപിന്തുണ ഇപ്പോഴത്തെ സമരത്തിന് ലഭിക്കാത്തത് ഹസാരെ സംഘത്തിന് വെല്ലുവിളിയുയർത്തിയിരിക്കുകയാണ്.ഈ സമരത്തിന്റെ വിജയം മുന്നോട്ടുള്ള പ്രവർത്തനങ്ങളിൽ വളരെയധികം നിർണ്ണായകമായിരിക്കും.