കേന്ദ്രമന്ത്രി ഇ. അഹമ്മദിനെതിരായ തെരഞ്ഞെടുപ്പ് ഹര്‍ജി ഫയലില്‍ സ്വീകരിച്ചു

single-img
25 March 2012

കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. കേരള മുസ്‌ലീം ലീഗ് എന്ന പാര്‍ട്ടി ഔദ്യോഗികമായി ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലീം ലീഗില്‍ ലയിച്ച സാഹചര്യത്തില്‍ മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള അഹമ്മദിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എ. എസ്. ഫാത്തിമയാണ് അഡ്വ. ബഹര്‍ ഉ ബറാഖി മുഖേന ഹര്‍ജി സമര്‍പ്പിച്ചത്.