അഫ്ഗാന്‍ കൂട്ടക്കൊല: യു.എസ്. നഷ്ടപരിഹാരം നല്‍കി

single-img
25 March 2012

കാണ്ഡഹാറില്‍ യുഎസ് സൈനികന്‍ വെടിവച്ചുകൊന്ന 17 അഫ്ഗാന്‍ പൗരന്മാരുടെ കുടുംബങ്ങള്‍ക്ക് യുഎസ് വന്‍ തുക നഷ്ടപരിഹാരം നല്‍കി. ഓരോ കുടുംബത്തിനും അമ്പതിനായിരം യുഎസ് ഡോളര്‍ വീതം കാണ്ഡഹാര്‍ ഗവര്‍ണറുടെ ഓഫീസിലെത്തിച്ചു വിതരണം ചെയ്തു. പരിക്കേറ്റവരുടെ ചികിത്സയ്ക്കായി 11,000ഡോളറും നല്‍കി. സ്റ്റാഫ് സര്‍ജന്റ് റോബര്‍ട്ട് ബെയില്‍സാണ് രണ്ടു ഗ്രാമങ്ങളില്‍ കൂട്ടക്കൊല നടത്തിയത്. യുഎസിലെ ഫോര്‍ട്ട് ലീവന്‍വര്‍ത്തിലെ സൈനിക ജയിലില്‍ കഴിയുന്ന ഇദ്ദേഹത്തിന്റെ പേരില്‍ കൊലക്കുറ്റം ചുമത്തി.