ഇന്ന് ലോക ക്ഷയരോഗ ദിനം

single-img
24 March 2012

ക്ഷയരോഗത്തിനെക്കുറിച്ച് ആളുകൾക്കിടയിൽ അവബോധമുണ്ടാക്കാനും രോഗം തടയുന്നത് ഫലപ്രദമായ കരുതലുകൾ എടുക്കുന്നതിനുള്ള അറിവ് പകരുന്നതിനുമായി ലോകം ഇന്ന്  ക്ഷയരോഗ ദിനം ആചരിക്കുന്നു.ലോകാരോഗ്യ സംഘടനയുടെ ആഭിമുഖ്യത്തിൽ ഇന്ന് വിവിധ പരിപാടികൾ എങ്ങും സംഘടിപ്പിക്കപ്പെടുന്നുണ്ട്.ഇതിനിടയിൽ നിലവിലുള്ള മരുന്നുകളെ പ്രതിരോധിക്കുന്ന തരം പുതിയ ക്ഷയരോഗ ബാക്ടീരിയകൾ ആളുകളെ ബാധിക്കുന്നതായി റിപ്പോർട്ടുകൾ വരുന്നത് ആശങ്ക പരത്തിയിരിക്കുകയാണ്.എന്നാൽ ലോകാരോഗ്യ സംഘടന ഇതുവരെ ഈ കാര്യം സ്ഥിരീകരിച്ചിട്ടില്ല.