നെയ്യാറ്റിന്‍കരയിലെ സ്ഥാനാര്‍ഥിത്വം കെപിസിസി ചര്‍ച്ച ചെയ്യേണ്ടതാണെന്ന് സുധീരന്‍

single-img
24 March 2012

നെയ്യാറ്റിന്‍കരയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ സിപിഎം വിട്ട ശെല്‍വരാജിന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച കെപിസിസി എക്‌സിക്യൂട്ടീവ് ചര്‍ച്ച ചെയ്യണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍ ആവശ്യപ്പെട്ടു. ഇക്കാര്യം കെപിസിസി പ്രസിഡന്റിനോട് താന്‍ ആവശ്യപ്പെട്ടിട്ടുണെ്ടന്ന് സുധീരന്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. ശെല്‍വരാജ് വിഷയം രാഷ്ട്രീയ ഔചിത്യത്തിന്റേയും ധാര്‍മികതയുടേയും പ്രശ്‌നം കൂടിയാണ്. ഇക്കാര്യത്തില്‍ ഏവര്‍ക്കും സ്വീകാര്യമായ പൊതുനയം രൂപീകരിക്കേണ്ടതുണെ്ടന്നും അദ്ദേഹം വ്യക്തമാക്കി.