നബിദിനറാലിയിൽ പട്ടാളവേഷം ഉപയോഗിച്ചവർക്ക് തീവ്രവാദബന്ധമില്ലെന്ന് മുഖ്യമന്ത്രി

single-img
24 March 2012

നബിദിനറാലിയിൽ പട്ടാളവേഷത്തിൽ പങ്കെടുത്തവർക്ക് തീവ്രവാദ ബന്ധമോ വിദേശ ബന്ധമോ ഉള്ളതായി ശ്രദ്ധയിൽ പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അറിയിച്ചു.കാഞ്ഞങ്ങാട്ട് നടന്ന റാലികളിൽ ആണ് ഇതുമായി ബന്ധപ്പെട്ട സംഭവം റിപ്പോർട്ട് ചെയ്തത്.സമസ്ത എന്ന സംഘടനയുടെ കൊടിപിടിച്ച് റാലിയിൽ പങ്കെടുത്തവർക്കെതിരെ യാതൊരു കേസും എടുത്തിട്ടില്ല.എന്നാൽ പട്ടാളവേഷം ദുരുപയോഗം ചെയ്ത 93 പേർക്കെതിരെ കേസ് എടുത്തിട്ടുണ്ടെന്നും അദേഹം അറിയിച്ചു.