നീന്തല്‍താരം മരുളീധരന്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു

single-img
24 March 2012

പാക് കടലിടുക്ക് സാഹസികമായി നീന്തിക്കടന്ന എസ്.പി. മുരളീധരന്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് അദ്ദേഹം മുഖ്യമന്ത്രിയെ കാണാനായി അദ്ദേഹത്തിന്റെ ഓഫീസിലെത്തിയത്. സാഹസിക നീന്തലിനു കേരളത്തില്‍ നിന്നു ലഭിച്ചതുപോലെ മികച്ച സഹായവും സഹകരണവുമാണ് ശ്രീലങ്കയില്‍ നിന്നും ലഭിച്ചതെന്നു മുരളീധരന്‍ പറഞ്ഞു. റിക്കാര്‍ഡ് മറികടക്കാനാകാത്തതില്‍ വിഷമമില്ല. അത്രയ്ക്കും പ്രതികൂല കാലാവസ്ഥയെ അതിജീവിച്ചാണ് ലക്ഷ്യത്തിലെത്തിയത്. ഈ നേട്ടത്തിലെത്തുന്ന ആദ്യ മലയാളിയെന്നതില്‍ താന്‍ തൃപ്തനാണെന്നും മുരളീധരന്‍ പറഞ്ഞു. ഓഗസ്റ്റില്‍ അമേരിക്കയിലെ കാറ്റ്‌ലീന കടലിടുക്ക് നീന്തിക്കടക്കുകയാണ് അടുത്ത ലക്ഷ്യം. അതിനുശേഷം സ്‌പെയിനിലെ ജിബ്രാള്‍ട്ടര്‍ കടലിടുക്ക് നീന്തിക്കടക്കുകയും തന്റെ ലക്ഷ്യമാണെന്ന് അദ്ദേഹം പറഞ്ഞു.