മുംബൈ തുറമുഖത്ത് നിര്‍ത്തിയിട്ടിരുന്ന കപ്പലില്‍ പൊട്ടിത്തെറി

single-img
24 March 2012

മുംബൈ തുറമുഖത്ത് നിര്‍ത്തിയിട്ടിരുന്ന കപ്പലിലുണ്ടായ പൊട്ടിത്തെറിയില്‍ ഏഴു പേര്‍ക്ക് പരിക്കേറ്റു. രാസവസ്തുക്കള്‍ കയറ്റിയ കപ്പലിലാണ് സ്‌ഫോടനമുണ്ടായത്. മാര്‍ഷല്‍ ഐലന്‍ഡ്‌സിന്റെ ചരക്കുകപ്പലായ റോയല്‍ ഡയമണ്ട്-7 എന്ന കപ്പലിലാണ് പൊട്ടിത്തെറിയുണ്ടായത്. കപ്പലിലേക്ക് ചരക്കു കയറ്റിയതിനുശേഷം തുറമുഖം വിടാനൊരുങ്ങുമ്പോഴായിരുന്നു സ്‌ഫോടനം. സ്‌ഫോടന കാരണം അറിവായിട്ടില്ല.