ജോസ്പ്രകാശ് ഓര്‍മ്മയായി

single-img
24 March 2012

നടന്‍ ജോസ് പ്രകാശ്(87) അന്തരിച്ചു. ഉച്ചയ്ക്ക് രണ്ടിന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അസുഖബാധിതനായി ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള ജെ.സി.ഡാനിയേല്‍ പുരസ്‌കാരം ഇന്നലെയാണ് അദ്ദേത്തിന് പ്രഖ്യാപിച്ചത്. ആശുപത്രി കിടക്കയിലായിരുന്ന അദ്ദേഹം അവാര്‍ഡ് വിവരം അറിഞ്ഞിരുന്നില്ല. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ട്രാഫിക്ക് ആണ് അദ്ദേഹം അഭിനയിച്ച അവസാന ചിത്രം.