ജഗതിയെ ചികിത്സിക്കാൻ വെല്ലൂരിൽ നിന്നും ഡോക്ടർമാർ മിംസിലേക്ക്

single-img
24 March 2012

കോഴിക്കോട്: കാറപകടത്തിൽ പരിക്കേറ്റ് മിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ജഗതിയുടെ  വിദഗ്ധ ചികിത്സയ്ക്കായി വെല്ലൂർ സി.എം.സി ഹോസ്പിറ്റലിലെ ഫിസിയോതെറാപ്പി വിഭാഗത്തിലെ  ഡോക്ടർമാർ അടുത്ത ആഴ്ച്ച മിംസിൽ എത്തും,അതിനുശേഷം മാത്രമേ അദ്ദേഹത്തെ വെല്ലൂരിലേക്ക് കൊണ്ടു പോകുന്നതിനെ പറ്റി അറിയാൻ കഴിയുകയുള്ളൂ. ആരോഗ്യ ഗതിയിൽ കാര്യമായ മാറ്റം കണ്ടതിനെ തുടർന്ന് മുഖ്യമന്ത്രി യുടെയും മിംസ്  അധികൃതരുടെയും ആവശ്യ പ്രകാരമാണ് വെല്ലൂർ ആശുപത്രിയിൽ നിന്നും ഡോക്ടർമാരെ ഇങ്ങോട്ടേയ്ക്ക് സി.എം.സി അധികൃതർ  തയ്യാറായത്.