ദ്രാവിഡും സച്ചിനും മഹാരഥന്മാര്‍: ബ്രെറ്റ് ലീ

single-img
24 March 2012

കളിക്കളത്തിലെ മഹാരഥന്മാരാണ് രാഹുല്‍ ദ്രാവിഡും സച്ചിന്‍ തെണ്ടുല്‍ക്കറുമെന്ന് ഓസ്‌ട്രേലിയന്‍ പേസര്‍ ബ്രെറ്റ് ലീ. അന്താരാഷ്്ട്ര ടെസ്റ്റു ക്രിക്കറ്റില്‍നിന്നു വിരമിച്ച ദ്രാവിഡ് ക്രിക്കറ്റ്‌ലോകംകണ്ട മികച്ച കളിക്കാരിലൊരാളാണെന്നും വരും നാളുകളില്‍ അദ്ദേഹത്തിന്റെ ടീമിലെ അഭാവം ആരാധകരെ നിരാശപ്പെടുത്തുമെന്നും ലീ പറഞ്ഞു. ഇന്ത്യന്‍ ക്രിക്കറ്റില്‍ സുപ്രധാനമായ രണ്ടു സംഭവങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്. ദ്രാവിഡിന്റെ വിരമിക്കല്‍ പ്രഖ്യാപനവും സച്ചിന്റെ സെഞ്ചുറികളിലെ സെഞ്ചുറി നേട്ടവും. കളിക്കളത്തില്‍ ഇരുവരും പുലര്‍ത്തിയിരുന്ന അര്‍പ്പണ മനോഭാവമാണ് ഇരുവരെയും മഹാന്‍മാരാക്കിത്തീര്‍ത്തത്. അതുകൊണ്ടുതന്നെ ദ്രാവിഡിനെ താന്‍ വളരെയേറെ ബഹുമാനിക്കുന്നു. സച്ചിന്റെ നേട്ടങ്ങളെല്ലാംതന്നെ അവിശ്വസനീയമാണ്. ക്രിക്കറ്റിനെ സ്വതസിദ്ധമായ ശൈലിയില്‍ ആസ്വദിക്കുന്ന അദ്ദേഹത്തിന്റെ ബാറ്റിംഗ് അവിസ്മരണീയവും വിശേഷണങ്ങള്‍ക്ക് അതീതമാണെന്നും ലീ കൂട്ടിച്ചേര്‍ത്തു.