ചോരക്കുഞ്ഞിനെ യുവതി മൂന്നരലക്ഷത്തിനു വിറ്റു

single-img
24 March 2012

പ്രസവിച്ച് ഒരു ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ യുവതി മൂന്നരലക്ഷം രൂപയ്ക്കു വില്പന നടത്തിയതായി പരാതി. തളിപ്പറമ്പ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന് ചപ്പാരപ്പടവ് മംഗരയിലെ ഒരു സംഘം ആളുകളുടെ പേരില്‍ ലഭിച്ച കത്തിന്റെ അടിസ്ഥാനത്തില്‍ കോടതി നിര്‍ദേശ പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് തളിപ്പറമ്പ് പോലീസ് അന്വേഷണം തുടങ്ങി.

കഴിഞ്ഞ ജനുവരി 20 ന് മംഗര സ്വദേശിനിയായ യുവതി പ്രസവിച്ച ഉടന്‍ കുട്ടിയെ കുറുമാത്തൂര്‍ സ്വദേശിയായ ഒരാള്‍ക്ക് വില്പനനടത്തിയെന്നാണ് പരാതി. പരാതിയുടെഅടിസ്ഥാനത്തില്‍ യുവതിയെ പോലീസ് ചോദ്യം ചെയ്‌തെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ല. പാപ്പിനിശേരി ഗവ. ആശുപത്രി, മാങ്ങാട്ടുപറമ്പിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി എന്നിവിടങ്ങളില്‍ പോലീസ് അന്വേഷണം നടത്തി.