പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നുവെന്ന്‌ യെദിയൂരപ്പ

single-img
23 March 2012

ബിജെപി നേതൃത്വത്തിന്റെ നിര്‍ദേശം അംഗീകരിച്ച് അച്ചടക്കമുള്ള പാര്‍ട്ടിപ്രവര്‍ത്തകനായി നിലകൊള്ളുമെന്നു മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ. ഉഡുപ്പി ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി പരാജയപ്പെട്ടതില്‍ താന്‍ ഉത്തരവാദിയല്ല. കേന്ദ്ര നേതാക്കളായ നിതിന്‍ ഗഡ്കരി, എല്‍.കെ. അഡ്വാനി, അരുണ്‍ ജെയ്റ്റ്‌ലി എന്നിവരുമായി കഴിഞ്ഞദിവസം യെദിയൂരപ്പ ചര്‍ച്ച നടത്തിയിരുന്നു.

മുഖ്യമന്ത്രിസ്ഥാനം തിരികെ നല്കി യെദിയൂരപ്പയെ അനുനയിപ്പിക്കണമെന്ന നിലപാടിലാണു നിതിന്‍ ഗഡ്കരിയുള്‍പ്പെടെയുള്ള ഏതാനും കേന്ദ്രനേതാക്കള്‍. എന്നാല്‍, മുതിര്‍ന്ന നേതാക്കളായ എല്‍.കെ.അഡ്വാനിയും രാജ്‌നാഥ്‌സിംഗും ഇതിനെതിരാണ്. യെദിയൂരപ്പയെ പുറത്താക്കി പാര്‍ട്ടിയുടെ സല്‍പേര് വീണെ്ടടുക്കണമെന്നാണു മുതിര്‍ന്ന നേതാക്കളായ എല്‍.കെ.അഡ്വാനിയുടെയും രാജ്‌നാഥ്‌സിംഗിന്റെയും ആവശ്യം. ഇതേസമയം, നേതാക്കള്‍ തന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനു പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണെ്ടന്നും സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റില്‍ സംതൃപ്തി അറിയിച്ചിട്ടുണെ്ടന്നും മുഖ്യമന്ത്രി സദാനന്ദ ഗൗഡ പറഞ്ഞു.