കൂടംകുളം പ്രതിഷേധം: വൈകോ ഉള്‍പ്പെടെ അഞ്ഞൂറോളംപേര്‍ അറസ്റ്റില്‍

single-img
23 March 2012

കൂടംകുളം ആണവ നിലയത്തിനെതിരായ പ്രതിഷേധ സമരത്തില്‍ പങ്കെടുത്ത എംഡിഎംകെ നേതാവ് വൈകോയെ പോലീസ് അറസ്റ്റു ചെയ്തു. കുടംകുളം വിരുദ്ധ പ്രക്ഷോഭം ഏറ്റവും ശക്തമായ ഇഡിന്തകരൈയില്‍ അയ്യായിരത്തോളം പേര്‍ പങ്കെടുത്ത യോഗത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് അറസ്റ്റ്. പ്രക്ഷോഭ ഭൂമിയില്‍ പോലീസ് കടക്കുന്നത് തടയാന്‍ ഗ്രാമീണര്‍ വന്‍ സന്നാഹമാണ് ഒരുക്കിയിരുന്നത്. ചെക്ക് പോസ്റ്റുകളിലും ഉപരോധം തീര്‍ത്തിരുന്നു. ഇത് മറികടന്നാണ് പോലീസ് സമരഭൂമിയിലെത്തിയത്.

അതിനിടെ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്ന സമരസമിതി നേതാവ് എസ്.പി. ഉദയകുമാറിനെയും പോലീസ് അറസ്റ്റു ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. കൂടംകുളം സമരവുമായി ബന്ധപ്പെട്ട് ഉദയകുമാറിനെതിരെ രാജ്യദ്രോഹക്കുറ്റം ഉള്‍പ്പെടെ നിരവധി കേസുകള്‍ പോലീസ് ചാര്‍ജ് ചെയ്തിരുന്നു. കൂടംകുളത്തിന് ജയലളിത സര്‍ക്കാര്‍ പ്രവര്‍ത്തനാനുമതി നല്‍കിയതുമുതല്‍ പ്രദേശത്ത് നിരാഹാരസമരം നടത്തിവരികയാണ് ഉദയകുമാര്‍.