വിമർശകരല്ല എന്നെ ക്രിക്കറ്റ് പഠിപ്പിച്ചത് :സച്ചിൻ

single-img
23 March 2012

“വിമർശിക്കുന്നവർ അല്ല എന്നെ ക്രിക്കറ്റ് പഠിപ്പിച്ചത്.ഞാൻ എപ്പോൾ വിരമിക്കണമെന്ന് അവർ പറയേണ്ട ആവശ്യവുമില്ല.”സച്ചിൻ തെണ്ടുൽക്കർ എന്ന ക്രിക്കറ്റ് ദൈവത്തിന് മാത്രം പറയാൻ അവകാശവും യോഗ്യതയുമുള്ള വാക്കുകൾ.തനിക്കെതിരെ വിമർശനമുതിർക്കുന്നവർക്കുള്ള മറുപടി ആയാണ് അദേഹം ഇത് പറഞ്ഞത്.ക്രിക്കറ്റ് കളിക്കുന്നത് ആസ്വദിക്കാൻ കഴിയില്ലെന്ന് തോന്നുന്ന ദിവസം താൻ കളി മതിയാക്കുമെന്നും നൂറുകളുടെ നൂറ് നേടിക്കഴിഞ്ഞ സച്ചിൻ വ്യക്തമാക്കി.ഇപ്പോഴും ടീം അംഗങ്ങൾക്കൊപ്പം ദേശീയ ഗാനത്തിനായി എഴുന്നേറ്റ് നിൽക്കുമ്പോൾ തനിക്ക്  രോമാഞ്ചമുണ്ടാ‍കാറുണ്ടെന്നും തുടക്കം മുതലുള്ള അതേ ആവേശം തന്നെയാണ് നിലനിൽക്കുന്നതെന്നും അദേഹം കൂട്ടിച്ചേർത്തു.
ക്രിക്കറ്റിനെ സ്നേഹിക്കുന്നത് കൊണ്ടാണ് കളിക്കുന്നത് ഇന്ത്യയ്ക്ക് കളിക്കുന്നതിലും വലുതായി വേറൊന്നും തന്നെ ഇല്ല.വിമർശകർക്ക് ചോദ്യങ്ങൾ ചോദിക്കാം.എന്നാൽ അവർക്ക് അതേ ചോദ്യങ്ങളുടെ ഉത്തരം സ്വയം പോലും അറിയില്ലെന്ന് പറഞ്ഞ സച്ചിൻ താൻ എന്താണ് ചിന്തിക്കുന്നതെന്നും അനുഭവിക്കുന്നതെന്നും മനസ്സിലാക്കാൻ വിമർശകർക്ക് കഴിയില്ലെന്നും അറിയിച്ചു.