പാക് മോസ്‌കില്‍ ചാവേര്‍ ആക്രമണം; പത്തു മരണം

single-img
23 March 2012

പാക്കിസ്ഥാനിലെ ഖൈബര്‍ ഏജന്‍സിയിലെ മോസ്‌ക് ലക്ഷ്യമിട്ട് ചാവേര്‍ ഭടന്‍ നടത്തിയ ആക്രമണത്തില്‍ പത്തു പേര്‍ കൊല്ലപ്പെട്ടു. അഫ്ഗാന്‍ അതിര്‍ത്തിയോടു ചേര്‍ന്നുള്ള തിരാ താഴ്്‌വരയിലെ മോസ്‌കിനു നേര്‍ക്കാണ് ആക്രമണമുണ്ടായത്. ലഷ്‌കര്‍ ഇ ഇസ്്‌ലാം ഗ്രൂപ്പിലെ തീവ്രവാദികള്‍ ചാവേറിനെ തടഞ്ഞപ്പോള്‍ അയാള്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ലഷ്‌കര്‍ ഗ്രൂപ്പും പാക് താലിബാനും തമ്മില്‍ ഇവിടെ പോരാട്ടത്തിലാണ്. ആക്രമണത്തിന്റെ പിന്നില്‍ താലിബാനാണെന്നു കരുതപ്പെടുന്നു.