ഐ.പി.എസ്. ഓഫീസറായി ഓംപ്രകാശ്

single-img
23 March 2012

അരുണോദയം ക്രിയേഷന്‍സിന്റെ ബാനറില്‍ ടി.എസ്. അരുണ്‍ സംവിധാനം ചെയ്യുന്ന ലാഫിങ്ങ് വില്ലയും മാന്ത്രികവടിയും എന്ന സിനിമയില്‍ ഓംപ്രകാശ് ഐ.പി.എസ്. ഓഫീസറായി അഭിനയിക്കുന്നു. ഈ ചിത്രത്തിന്റെ പൂജ തിരുവനന്തപുരം പങ്കജ് ഹോട്ടലില്‍ നടന്നു.

സംവിധായകന്‍ ടി.എസ്. അരുണ്‍ തന്നെയാണ് ചിത്രത്തിന്റെ കഥയും ഒരുക്കിയിട്ടുള്ളത്. പ്രമുഖ സീരിയലുകള്‍ക്ക് തിരക്കഥയെഴുതിയിട്ടുള്ള ഷാജിമോന്‍ ചന്ദനത്തോപ്പാണ് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്.

നായികയായി പുതുമുഖം സുപ്രിയ അഭിനയിക്കുന്നു. മണികണ്ഠന്‍, സുരാജ് വെഞ്ഞാറമൂട്, കഴക്കുട്ടം പ്രേംകുമാര്‍, കൊച്ചുപ്രേമന്‍, ടി.എസ്. രാജു, പൊന്നമ്മ ബാബു, മങ്കാ മഹേഷ് തുടങ്ങിയവരാണ് മറ്റുതാരങ്ങള്‍.