ഒഡീഷയില്‍ എംഎല്‍എയെ നക്‌സലുകള്‍ തട്ടിക്കൊണ്ടുപോയി

single-img
23 March 2012

ഒഡീഷയിലെ കോരാപുട്ട് ജില്ലയില്‍ നിന്നു എംഎല്‍എയെ നക്‌സലുകള്‍ തട്ടിക്കൊണ്ടുപോയി. ബിജു ജനാതാ ദള്‍(ബിജെഡി) എംഎല്‍എ ജിനാ ഹികാക്കയെയാണ് വെള്ളിയാഴ്ച രാത്രി നക്‌സലുകള്‍ തട്ടിക്കൊണ്ടുപോയത്. ലക്ഷ്മിപൂരിലെ വീട്ടിലേയ്ക്കു മടങ്ങുന്നതിനിടെയാണ് എംഎല്‍എയെ നക്‌സലുകള്‍ റാഞ്ചിയത്. ഡ്രൈവറും സഹായിയുമാണ് അദ്ദേഹത്തിനൊപ്പം വാഹനത്തിലുണ്ടായിരുന്നത്. ഇവരെ നക്‌സലുകള്‍ വിട്ടയച്ചതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു. സംഭവത്തേത്തുടര്‍ന്ന് എംഎല്‍എയ്ക്കായി പോലീസ് വ്യാപക തെരച്ചില്‍ തുടങ്ങി.