ഇന്ത്യന്‍ ദമ്പതികളുടെ കുട്ടികളെ കൈമാറില്ലെന്നു നോര്‍വേ

single-img
23 March 2012

കൈകൊണ്ടു ഭക്ഷണം നല്കിയെന്നതുള്‍പ്പെടെയുള്ള കുറ്റങ്ങള്‍ക്കു നോര്‍വേയിലെ ശിശുസംരക്ഷണകേന്ദ്രം ഏറ്റെടുത്ത ഇന്ത്യന്‍ ദമ്പതികളുടെ കുട്ടികളെ ഇന്ത്യക്കു കൈമാറില്ല. കുട്ടികളെ വിട്ടുകിട്ടുന്നതു സംബന്ധിച്ച് സ്റ്റാവഞ്ചര്‍ ജില്ലാ കോടതിയില്‍ ഇന്നു തീരുമാനിച്ചിരുന്ന വാദംകേള്‍ക്കലും ഉപേക്ഷിച്ചു. മാതാപിതാക്കള്‍തമ്മിലുള്ള സ്വരച്ചേര്‍ച്ചയില്ലായ്മ പരസ്യമായതോടെയാണ് നോര്‍വേ അധികൃതരുടെ നിലപാടുമാറ്റം. പശ്ചിമബംഗാള്‍ സ്വദേശി അനുരൂപ് ഭട്ടാചാര്യയുടേയും സാഗരികയുടേയും മക്കളായ അഭിജ്ഞാനും ഐശ്വര്യയുമാണ് കഴിഞ്ഞ വര്‍ഷം മേയ് ഒന്നുമുതല്‍ ശിശുപരിചരണകേന്ദ്രത്തിന്റെ സംരക്ഷണയില്‍ കഴിയുന്നത്.