നിയമസഭ പിരിഞ്ഞു

single-img
23 March 2012

ധനവിനിയോഗ ബില്ലും വോട്ട് ഓണ്‍ അക്കൗണ്ടും പാസാക്കി നിയമസഭ പിരിഞ്ഞു. അനിശ്ചിതകാലത്തേക്കാണ് ബജറ്റ് സമ്മേളനം അവസാനിപ്പിച്ച് സഭ പിരിഞ്ഞത്. കൊയിലാണ്ടിയില്‍ കെ. ദാസന്‍ എംഎല്‍എയെ പോലീസ് മര്‍ദിച്ച സംഭവത്തില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിലെ അവസാന ദിന നടപടികള്‍ ബഹിഷ്‌കരിച്ചിരുന്നു. ഇതിനുശേഷം പ്രതിപക്ഷത്തിന്റെ അഭാവത്തിലാണ് ധനവിനിയോഗ ബില്ലും വോട്ട് ഓണ്‍ അക്കൗണ്ടും സര്‍ക്കാര്‍ പാസാക്കിയത്.