ശമ്പളവര്‍ധന: മിംസ് ആശുപത്രിക്ക് മുന്നില്‍ നഴ്‌സുമാരുടെ പ്രതിഷേധപ്രകടനം

single-img
23 March 2012

ശമ്പള വര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുന്നതിന് മുന്നോടിയായി കോഴിക്കോട് മിംസ് ആശുപത്രിയിലെ നഴ്‌സുമാര്‍ പ്രതിഷേധ പ്രകടനം നടത്തി. പുരുഷനഴ്‌സുമാരോടുള്ള വിവേചനം അവസാനിപ്പിക്കുക, വനിതാനഴ്‌സുമാരുടെ സുരക്ഷിതത്വം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും നഴ്‌സുമാര്‍ ഉന്നയിച്ചിട്ടുണ്ട്. ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി ഈ മാസം ഏഴിന് നഴ്‌സുമാരുടെ സംഘടനയായ ഐയുഎന്‍എ മാനേജ്‌മെന്റിന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ തുടര്‍ നടപടികള്‍ ഉണ്ടാകാഞ്ഞതിനെ തുടര്‍ന്ന് 19 ന് അനിശ്ചിതകാല സമരം തുടങ്ങുന്നതായി കാണിച്ച് നോട്ടീസ് നല്‍കുകയായിരുന്നു. അടുത്ത മാസം ആദ്യം മുതലാണ് അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് നഴ്‌സുമാര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അഞ്ഞൂറോളം നഴ്‌സുമാര്‍ ഇന്ന് നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തു.