മാനസികാരോഗ്യ കേന്ദ്രത്തിൽ സ്ത്രീകളെ നഗ്നരാക്കി താമസിപ്പിച്ചു

single-img
23 March 2012

പേരൂര്‍ക്കട: ഊളമ്പാറ മാനസികാരോഗ്യകേന്ദ്രത്തില്‍ സ്ത്രീകളെ നഗ്നരായി കണ്ട സംഭവംമനുഷ്യമനസാക്ഷിയെ ഞെട്ടിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ കാരണമറിയാതെയുള്ള കുപ്രചാരണമാണെന്ന് ആശുപത്രി അധികൃതര്‍ പറയുന്നത്.കഴിഞ്ഞ ദിവസം ആശുപത്രിയിൽ എത്തിയ മോണിറ്ററിങ് കമ്മിറ്റിയുടെ ജില്ലാ ചെയര്‍മാന്‍ കൂടിയായ ജില്ലാ ജഡ്ജി സൂപ്രണ്ടിനെപ്പോലും കൂട്ടാതെയാണു വാർഡ്  സന്ദര്‍ശിച്ചത്  .വനിതകളുടെ ബ്ളോക്കിലെത്തിയ ഇദ്ദേഹം 19ഓളം രോഗികളെയാണ് നഗ്നരായി പാര്‍പ്പിച്ചിരിക്കുന്നത് കണ്ടത്.  സംഭവം ശ്രദ്ധയില്‍പെട്ടതോടെ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഉള്‍പ്പെടെയുള്ള സംഘം ആശുപത്രിയിൽ എത്തി സംഭവം വിലയിരുത്തി.ജഡ്ജി പി സുരേന്ദ്രകുമർ ഹൈക്കോടതിക്കും ജില്ലാ കളക്ടർക്കും റിപ്പോർട്ട് ൻൽകി. ഇങ്ങനെ ഒരു പ്രവർത്തി  മനുഷ്യാവകാശ ലംഘനമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.രാത്രിയിൽ സെക്യൂരിറ്റി ജീവനക്കാർ ഉൾപ്പെടെ  എത്തുന്ന സ്തലത്താണ് സ്ത്രീകളെ ഈ രീതിയിൽ പാർപ്പിച്ചിരിക്കുന്നത് കടുത്ത മാനസികരോഗികളെ ഈ രീതിയിൽ പാർപ്പിക്കുന്നത് ഇവിടെ പതിവാണെന്നും ചില ജീവനക്കാർ ജഡ്ജിയെ അറിയിച്ചു.