ആഫ്രിക്കന്‍ മാലിയില്‍ പട്ടാളം അധികാരം പിടിച്ചു

single-img
23 March 2012

പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ വിമതപട്ടാളക്കാര്‍ പ്രസിഡന്റിന്റെ കൊട്ടാരം ആക്രമിച്ച് അധികാരം പിടിച്ചെടുത്തതായി പ്രഖ്യാപിച്ചു. പ്രസിഡന്റ് അമാദു തുമാനി ടുറെയെക്കുറിച്ച് വിവരമില്ല. പ്രസിഡന്റ് സുരക്ഷിതനാണെന്നു പ്രതിരോധമന്ത്രാലയത്തിലെ ഒരുദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. വടക്കന്‍ മേഖലയില്‍ ശക്തമായ ത്വാരഗ് വിഘടനവാദികളെ അമര്‍ച്ച ചെയ്യുന്നതിനു ഭരണകൂടം കാര്യമായ നടപടി സ്വീകരിക്കാത്തതിനെത്തുടര്‍ന്ന് പട്ടാളത്തിനുള്ളില്‍ പുകഞ്ഞിരുന്ന അതൃപ്തിയാണ് കലാപത്തിനു വഴിവച്ചത്. രാജ്യത്തെ വടക്കന്‍ മരുഭൂമിയില്‍ പ്രത്യേക രാജ്യത്തിനായി പോരാടുന്നവരാണ് ത്വാരഗ് വംശജര്‍.

വിഘടനവാദികളെ നേരിടുന്നതില്‍ ഭരണകൂടം പരാജയപ്പെട്ട സാഹചര്യത്തില്‍ പട്ടാളം അധികാരം ഏറ്റെടുക്കുകയാണെന്നു ടെലിവഷനില്‍ പ്രത്യക്ഷപ്പെട്ട ഇരുപതോളം പട്ടാളക്കാര്‍ പ്രഖ്യാപിച്ചു. ഭരണഘടന റദ്ദാക്കുന്നതായും രാജ്യത്തെ സ്ഥാപനങ്ങള്‍ പിരിച്ചുവിടുന്നതായും പറഞ്ഞു.