കൊച്ചി മെട്രോയുടെ അന്തിമ അനുമതി വായ്പയുടെ കാര്യത്തില്‍ ധാരണയായശേഷം മാത്രം

single-img
23 March 2012

ജപ്പാന്‍ വായ്പയുടെ കാര്യത്തില്‍ ധാരണയായതിനുശേഷം മാത്രമേ കൊച്ചി മെട്രോ പദ്ധതി അന്തിമ അംഗീകാരത്തിനായി കേന്ദ്രമന്ത്രിസഭ പരിഗണിക്കുകയുള്ളുവെന്നു കേന്ദ്ര നഗരവികസന സെക്രട്ടറി സുധീര്‍ കൃഷ്ണ. സാമ്പത്തികകാര്യ വകുപ്പ് ജപ്പാന്‍ ബാങ്കുമായി വായ്പയെക്കുറിച്ച് ധാരണയിലെത്തണമെന്നും അദ്ദേഹം പറഞ്ഞു. 5181.79 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിയില്‍ 2170 കോടി രൂപയാണു ജപ്പാന്‍ ഇന്റര്‍നാഷനല്‍ കോ-ഓപ്പറേഷന്‍ ഏജന്‍സിയില്‍ (ജൈക്ക) നിന്നു വായ്പയായി ലഭ്യമാക്കേണ്ടത്. ജൈക്ക വായ്പയുടെ കാലാവധി 25 വര്‍ഷമാണ്. 1002 കോടി രൂപ 15 ശത മാനം കേന്ദ്ര സഹായമായി ലഭി ക്കും. സംസ്ഥാന സര്‍ക്കാരിന്റെ ഓഹരി പങ്കാളിത്തം 15 ശതമാനമാണ്. ഇതിനു പുറമേ പദ്ധതിച്ചെലവിലെ ബാക്കി തുക അടക്കം ഏകദേശം 20.74 ശതമാനം സംസ്ഥാന സര്‍ക്കാര്‍ കണെ്ടത്തണം.