അനഘയെ അച്ഛന്‍ പീഡിപ്പിച്ചതായി മനസിലായത് കൂട്ടുകാരുടെ മൊഴിയില്‍ നിന്നെന്ന് സിബിഐ

single-img
23 March 2012

കവിയൂര്‍ പീഡനക്കേസില്‍ അനഘയെ അച്ഛന്‍ പീഡിപ്പിച്ചതായി മനസിലായത് കൂട്ടുകാരുടെ മൊഴിയില്‍ നിന്നാണെന്ന് സിബിഐ. കേസില്‍ തുടരന്വേഷണ ഹര്‍ജികള്‍ പരിഗണിക്കുന്ന തിരുവനന്തപുരം സിബിഐ കോടതിയിലാണ് സിബിഐ ഇക്കാര്യം വ്യക്തമാക്കിയത്.

അച്ഛന്‍ അനഘയെ പീഡിപ്പിച്ചതായി കോടതിയില്‍ നേരത്തെ വ്യക്തമാക്കിയിരുന്ന സിബിഐ ഇതിന് ശാസ്ത്രീയമായ തെളിവുകള്‍ ഇല്ലെന്നും ബോധിപ്പിച്ചിരുന്നു. അതേസമയം അനഘയുടെ ആത്മഹത്യയുമായി വിവിഐപികള്‍ക്കോ രാഷ്ട്രീയക്കാര്‍ക്കോ യാതൊരു ബന്ധവും ഇല്ലെന്നും സിബിഐ ഉദ്യോഗസ്ഥര്‍ കോടതിയില്‍ വ്യക്തമാക്കി. ഏത് ഏജന്‍സി അന്വേഷിച്ചാലും ഈ കേസ് തെളിയിക്കാനാകില്ലെന്ന് കോടതി രാവിലെ നിരീക്ഷിച്ചിരുന്നു.

അന്വേഷണ ഏജന്‍സികള്‍ യഥാസമയം തെളിവുകളുടെ ശാസ്ത്രീയ പരിശോധന നടത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ നിരീക്ഷണം. ലോക്കല്‍ പോലീസ് തെളിവുകള്‍ സൂക്ഷിക്കാഞ്ഞതിനെക്കുറിച്ച് അന്വേഷണ ഏജന്‍സികള്‍ വേണ്ടവിധത്തില്‍ അന്വേഷിച്ചിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. ക്രൈം വാരിക എഡിറ്റര്‍ നന്ദകുമാറാണ് തുടരന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിരിക്കുന്നത്.