അശ്ലീല ചിത്ര വിവാദം: ഗുജറാത്ത് എംഎല്‍എമാര്‍ക്കെതിരെ തെളിവില്ലെന്ന് സ്പീക്കര്‍

single-img
23 March 2012

ഗുജറാത്ത് നിയമസഭയില്‍ ഐപാഡില്‍ അശ്ലീല ചിത്രം കണ്ടുവെന്ന ആരോപണം നേരിടുന്ന എംഎല്‍എമാര്‍ക്ക് സ്പീക്കര്‍ ഗണപത് വാസവയുടെ ക്ലീന്‍ ചിറ്റ്. എംഎല്‍എമാരുടെ ഐപാഡില്‍ ഫോറന്‍സിക് വിഭാഗം നടത്തിയ പരിശോധനയില്‍ അശ്ലീല ചിത്രം കണെ്ടത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് സ്പീക്കര്‍ പറഞ്ഞു. സഭാ നടപടികള്‍ നടക്കുന്നതിനിടെ ബിജെപി അംഗങ്ങളായ ശങ്കര്‍ ചൗധരി, ജേത ഭാര്‍വദ് എന്നിവര്‍ അശ്ലീലചിത്രം കണ്ടുവെന്നാണ് ആരോപണം. എംഎല്‍എമാരുടെ ഐപാഡില്‍ നാലായിരത്തോളം ചിത്രങ്ങളും 11 വീഡിയോ ദൃശ്യങ്ങളുമാണുള്ളതെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ ഇവയൊന്നും അശ്ലീച ചിത്രമോ ദൃശ്യമോ അല്ല. എംഎല്‍മാര്‍ അശ്ലീല ചിത്രങ്ങള്‍ കാണുന്നതിന്റെ ദൃശ്യങ്ങള്‍ പ്രാദേശിക ചാനലാണ് ആദ്യം പുറത്തുവിട്ടത്. ഇതിനെത്തുടര്‍ന്ന് എംഎല്‍മാരില്‍ നിന്ന് ഐപാഡ് പിടിച്ചെടുത്ത സ്പീക്കര്‍ ഇത് ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് നിയമസഭാ ഉന്നതാധികാര സമിതി അന്വേഷണത്തിനും സ്പീക്കര്‍ ഉത്തരവിട്ടിരുന്നു.