ഇനി മുതല്‍ കുട്ടി ഡിസ്കവറിയും

single-img
23 March 2012
കുട്ടികള്‍ക്ക് മാത്രമായി ഡിസ്കവറിയുടെ പുതിയ ചാനല്‍ ഒരുങ്ങുന്നു.  ഡിസ്കവറി കിഡ്സ്‌ ഇംഗ്ലീഷ് ഹിന്ദി തമിഴ് ഭാഷകളില്‍  ഏപ്രില്‍ മുതല്‍ സംപ്രേക്ഷണം ചെയ്തു തുടങ്ങുമെന്ന് ഡിസ്കവറി നെറ്റ്വര്‍ക്ക്‌ ഇന്റര്‍നാഷണല്‍   ചീഫ് എക്സിക്യുടിവ് ഓഫീസര്‍ മാര്‍ക്ക്‌ ഹോലിങ്ങേര്‍ അറിയിച്ചു. ഡിസ്കവറി കിഡ്സ്‌ വിനോദത്തോടൊപ്പം വിജ്ഞാനവും ഭാവനാത്മകമായ അറിവും പകരുന്നതായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.  ഏഷ്യയില്‍ ഡിസ്കവറിയുടെ പ്രഥമ സംരംഭം ആയിരിക്കും ഡിസ്കവറി കിഡ്സ്‌. ഈ വര്ഷം അവസാനം ചാനല്‍ ഇന്‍ഡോനെഷ്യയിലെക്കും ഫിലിപ്പിന്സിലോട്ടും സംപ്രേക്ഷണം വ്യാപിപ്പിക്കാന്‍  കമ്പനി പദ്ധതി തയ്യാറാക്കുനുണ്ട്. ഇതിനോടകം ഡിസ്കവറി നെറ്റ്വര്‍ക്കിനു  ഫ്ലാഗ്ഷിപ്പ്  ഡിസ്കവറി,  അനിമല്‍  പ്ലാനെറ്റ്, ടി എല്‍ സി ,  ഡിസ്കവറി ടര്‍ബോ എന്നി ചാനലുകളാണ് ഉള്ളത്.
അടുത്തകാലത്തായി നെറ്റ്‌വര്‍ക്ക് ഇന്ത്യയില്‍  തമിഴ് തെലുങ്ക്  ബംഗാളി ഭാഷകളില്‍ ഡിസ്കവറി അവതരിപ്പിച്ചിരുന്നു.