ബീഹാറിൽ വീണ്ടും മാവോയിസ്റ്റ് ആക്രമണം

single-img
23 March 2012

പാട്‌ന: ബിഹാറില്‍ വീണ്ടും മാവോയിസ്‌റ്റ് അക്രമം. ജമുയി ജില്ലയില്‍ മാവോയിസ്‌റ്റുകള്‍ ആഹ്വാനം ചെയ്‌തിരിക്കുന്ന രണ്ടു ദിവസത്തെ പണിമുടക്കിനിടെ ഒരു ബ്ലോക്ക്‌ ഓഫീസ്‌ മന്ദിരവും പാലവും സ്‌ഫോടനത്തില്‍ തകര്‍ത്തു. 12ഓളം  ട്രക്കുകള്‍ക്ക്‌ തീയിട്ടു. മുതിര്‍ന്ന മാവോയിസ്‌റ്റ് നേതാക്കളുടെ  അറസ്‌റ്റില്‍ പ്രതിഷേധിച്ചാണ്‌ അക്രമം. 50 ലധികം വരുന്ന സായുധരാണ് തീവെപ്പ് നടത്തിയത് ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.