ഉത്തര പേപ്പർ നോക്കുന്നതിനിടെ അധ്യാപകൻ മരിച്ചു

single-img
23 March 2012

അഹമ്മദാബാദ്: ഉത്തരപേപ്പർ നോക്കുന്നതിനിടെ അധ്യാപകന്‍  കുഴഞ്ഞു വീണു മരിച്ചു. അഹമ്മദാബാദിലെ ജെ ഡി ഹൈസ്കൂള്‍ അധ്യാപകനായ അശോക് പട്ടേല്‍(51) ആണ് മരിച്ചത്.ഹൃദയാഘാതമാണ് മരണകാരണമെന്നു ഡോക്ടർ അറിയിച്ചു.ബാപുനഗറിലെ കൃഷ്ണ വിദ്യാലയത്തില്‍ ബുധനാഴ്ച നടന്ന എച് എസ് സി സൈക്കോളജി പൊതു പരീക്ഷയുടെ മൂല്യനിര്‍ണ്ണയ ക്യാമ്പിനിടെയാണ് സംഭവം നടന്നത് .