ജോസ് പ്രകാശിന് ജെ.സി ഡാനിയേൽ പുരസ്കാരം

single-img
23 March 2012

തിരുവനന്തപുരം: ഈ വര്‍ഷത്തെ ജെ.സി ഡാനിയേല്‍ പുരസ്കാരം നടനും ഗായകനുമായ ജോസ് പ്രകാശിന്. സാംസ്കാരിക മന്ത്രി കെ.ബി ഗണേഷ് കുമാര്‍ വാര്‍ത്താ സമ്മേളനത്തിലാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.ഒരു ലക്ഷം രൂപയും പ്രശസ്തി ഫലകവും അടങ്ങുന്നതാണ് അവാർഡ്.1926ല്‍ സീമന്തപുത്രന്‍ എന്ന ചിത്രത്തിലൂടെയാണു ജോസ് പ്രകാശ് സിനിമയിലെത്തിയത്. നടനും ഗായകനുമായ അദ്ദേഹം നാടകരംഗത്തും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. ജെ.സി ഡാനിയേലിന്‍െറ അനുസ്മരണാര്‍ഥം കേരള സര്‍ക്കാര്‍ 1992 ലാണ് പുരസ്കാരം ഏര്‍പ്പെടുത്തിയത്.