ഭക്ഷണമെന്നാൽ ജലം;ഇന്ന് ലോക ജലദിനം

single-img
22 March 2012

ജലവും ഭക്ഷ്യസുരക്ഷയും എന്ന മുദ്രാവാക്യമുയർത്തി ഇന്ന് ലോകം മുഴുവൻ ജലദിനം ആചരിക്കുന്നു.ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾ പോലെയാണ് ജലവും ഭക്ഷ്യ സംരക്ഷണവും.ലോക ജനതയിൽ നല്ലൊരു ഭാഗവും പട്ടിണിയുടെ നാളുകൾ തള്ളി നീക്കുന്ന ഈ കാലഘട്ടത്തിൽ മറ്റൊരു വശത്ത് പാഴാക്കപ്പെടുന്ന ഭക്ഷണപദാർഥങ്ങളിലൂടെ വൻ തോതിലുള്ള ജല നഷ്ടവും ഉണ്ടാകുന്നു എന്നതാണ് യാഥാർഥ്യം.ഭക്ഷ്യവസ്തുക്കളുടെ ഉല്പാദനത്തിനായി ചിലവാക്കപ്പെടുന്ന ലിറ്റർ കണക്കിന് വെള്ളത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു ആളുകളിൽ ജാഗ്രതയുണ്ടാക്കുകയാണ് ഈ വർഷത്തെ ദിനാചരണത്തിന്റെ ലക്ഷ്യം.ഒരു കഷണം ബ്രഡ് നിർമ്മിക്കുന്നതിനായി 40 ലിറ്ററും ഒരു കിലോ ഗോതന്വ് ഉല്പാദിപ്പിക്കുന്നതിനായി 1,500 ലിറ്ററും ജലം വേണമെന്നിരിക്കെ ഭക്ഷണത്തിന്റെ പ്രാധാന്യം പതിന്മടങ്ങ് വർദ്ധിച്ചിരിക്കുകയാണ്.സമൂഹത്തിലോരോരുത്തരുടെയും കൂട്ടായ പ്രവർത്തനം കൊണ്ട് ഒരു പക്ഷേ നമ്മളെ കാത്തിരിക്കുന്ന ജലമില്ലാത്തൊരു ലോകത്തെ പരാജയപ്പെടുത്താൻ നമുക്ക് കഴിയും.അതിനായി കൈകോർത്ത് മുന്നോട്ട് നീങ്ങാം….ജലത്തോടൊപ്പം ഭക്ഷണത്തെയും സംരക്ഷിക്കാം.