റെയില്‍ യാത്രാക്കൂലി: ജനറല്‍, സ്ലീപ്പര്‍ ക്ലാസുകളിലെ വര്‍ധന പിന്‍വലിച്ചു

single-img
22 March 2012

തീവണ്ടികളില്‍ ജനറല്‍, സ്ലീപ്പര്‍ ക്ലാസുകളില്‍ വരുത്തിയ യാത്രാക്കൂലി വര്‍ധന പിന്‍വലിച്ചു. പാര്‍ലമെന്റില്‍ റെയില്‍വേ ബജറ്റിന് മറുപടി പറയവേ പുതിയ റെയില്‍വേ മന്ത്രി മുകുള്‍ റോയി ആണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. എന്നാല്‍ ഉയര്‍ന്ന ക്ലാസുകളിലെ നിരക്കുവര്‍ധന അതേപടി തുടരും. റെയില്‍വേ മന്ത്രിയായിരുന്ന ദിനേശ് ത്രിവേദി അവതരിപ്പിച്ച റെയില്‍വേ ബജറ്റിലാണ് യാത്രാക്കൂലി വര്‍ധന പ്രഖ്യാപിച്ചത്. കിലോമീറ്ററിന് 10 പൈസ മുതല്‍ 30 പൈസ വരെയായിരുന്നു വര്‍ധന. യാത്രാക്കൂലി വര്‍ധിപ്പിച്ചതിന്റെ പേരില്‍ സ്വന്തം പാര്‍ട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ അതൃപ്തിക്ക് പാത്രമായ ദിനേശ് ത്രിവേദിക്ക് മന്ത്രിസ്ഥാനവും ഇതുമൂലം നഷ്ടമായിരുന്നു.