എല്ലാ ജില്ലകളിലും കള്ളുഷാപ്പുകള്‍: മന്ത്രി ബാബു

single-img
22 March 2012

അടുത്ത വര്‍ഷം എല്ലാ ജില്ലയിലും ഓരോ മോഡല്‍ കള്ളുഷാപ്പുകള്‍ വീതം ആരംഭിക്കാന്‍ നയപരമായ തീരുമാനം എടുക്കുമെന്നു മന്ത്രി കെ.ബാബു നിയമസഭയെ അറിയിച്ചു. കള്ളു വ്യവസായത്തെ സംരക്ഷിക്കുന്ന നടപടികള്‍ കൈക്കൊള്ളും. എന്നാല്‍ വ്യാജക്കള്ളു വില്‍ക്കാന്‍ അനുവദിക്കില്ല. വീര്യം കുറഞ്ഞ മദ്യം പ്രോല്‍സാഹിപ്പിക്കുക എന്നതാണ് സര്‍ക്കാര്‍ നയം. ചെത്തുന്ന തെങ്ങിന്റെ എണ്ണം കുറഞ്ഞുവരുകയും ലഭിക്കുന്ന കള്ളിന്റെ അളവു കൂടുകയും ചെയ്യുന്നത് വ്യാജക്കള്ളു ലഭിക്കുന്നതുകൊണ്ടാണ്. ഇതിനു ചില തൊഴിലാളികളുടെ സഹായവും ലഭിക്കുന്നുണെ്ടന്നു മന്ത്രി പറഞ്ഞു.