ശ്രീലങ്കയ്‌ക്കെതിരായ യുഎന്‍ പ്രമേയത്തെ ഇന്ത്യ അനുകൂലിച്ചു

single-img
22 March 2012

ശ്രീലങ്കയിലെ മനുഷ്യാവകാശധ്വംസനങ്ങള്‍ക്കെതിരായ യുഎന്‍ പ്രമേയത്തെ ഇന്ത്യ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തി. യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ യോഗത്തില്‍ 24 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ടു ചെയ്തപ്പോള്‍ ചൈനയടക്കം 15 രാജ്യങ്ങള്‍ പ്രമേയത്തെ എതിര്‍ത്തു. എട്ടു രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു.

എല്‍ടിടിഇയ്‌ക്കെതിരായ പോരാട്ടത്തിന്റെ മറവില്‍ തമിഴ് വംശജരെ വേട്ടയാടുന്നതിന്റെ പേരിലാണ് യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ പ്രമേയം കൊണ്ടുവന്നത്. ലങ്കയിലെ ആഭ്യന്തര യുദ്ധ സമയത്തു നടന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ ചൂണ്ടിക്കാണിച്ച് അമേരിക്കയാണു പ്രമേയം അവതരിപ്പിച്ചത്. പ്രമേയത്തെ അനുകൂലിച്ച് വോട്ടു ചെയ്തില്ലെങ്കില്‍ യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പുനഃപരിശോധിക്കുമെന്ന് ഡിഎംകെ ഭീഷണി മുഴക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് യുഎന്‍ പ്രമേയത്തെ ഇന്ത്യ അനുകൂലിച്ച് വോട്ടു രേഖപ്പെടുത്തിയത്.