ഇറ്റാലിയന്‍ ടൂറിസ്റ്റുകളുടെ മോചനത്തിന് മധ്യസ്ഥചര്‍ച്ചകള്‍ക്കു സന്നദ്ധനെന്നു ശ്രീശ്രീ രവിശങ്കര്‍

single-img
22 March 2012

ഒഡീഷയില്‍ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയ ഇറ്റാലിയന്‍ വിനോദസഞ്ചാരികളെ മോചിപ്പിക്കാന്‍ മധ്യസ്ഥചര്‍ച്ചയ്ക്കു തയാറാണെന്ന് ആര്‍ട്ട് ഓഫ് ലിവിംഗ് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കര്‍. എവിടെയായാലും സമാധാനചര്‍ച്ചകള്‍ക്ക് എപ്പോഴും സന്നദ്ധനാണെന്നു പറഞ്ഞ രവിശങ്കര്‍, ഈ പ്രശ്‌നത്തില്‍ ചര്‍ച്ച നടത്താന്‍ സര്‍ക്കാരും മാവോയിസ്റ്റുകളും തന്നെ സമീപിക്കണമെന്ന ഉപാധിയും മുന്നോട്ടുവച്ചു.