സത്യജിത് റായ് യുടെ സ്വന്തം സൌമിത്രയ്ക്ക് ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം

single-img
22 March 2012

പദ്മ ഭൂഷണും മികച്ച നടനുള്ള ദേശീയ പുരസ്കാരവും ഉൾപ്പെടെ നിരവധി പൊൻ തൂവലുകളാൽ അലങ്കരിക്കപ്പെട്ട പ്രശസ്ത ബംഗാളി നടൻ സൌമിത്ര ചാറ്റർജിയുടെ കീരീടത്തിൽ ദാദാ സാഹിബ് ഫാൽക്കെ അവാർഡിന്റെ തിളക്കവും.ആകാശവാണിയിൽ അനൌൺസറായിരുന്ന അദേഹം  സത്യജിത് റായുടെ സ്വന്തം നായകനായി 1959 ലെ അപുർ സൻസാറിലൂടെയാണ് സിനിമയിൽ എത്തിയത്.ലോകത്തെ മികച്ച സംവിധായക-നായക കൂട്ടുകെട്ടുകളിൽ ഒന്നായിട്ടാണ് സത്യജിത്ത് റായുമായി സൌമിത്ര ചാറ്റർജിയ്ക്കുള്ള ബന്ധത്തെ വിലയിരുത്തുന്നത്.അദേഹത്തെ മനസ്സിൽ കണ്ട് ഇന്ത്യൻ സിനിമയുടെ ഇതിഹാസമായ റായ് നിരവധി തിരക്കഥകൾ എഴുതുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.15 ചിത്രങ്ങളാണ് സൌമിത്ര-സത്യജിത്ത് ദ്വയം അനശ്വരമാക്കിയത്.ഇതുവരെ 58 ചിത്രങ്ങളുടെ ഭാഗമായിട്ടുള്ള അദേഹം മൃണാൾ സെൻ,തപൻ സിൻഹ തുടങ്ങി പ്രമുഖരായ ബംഗാളി സംവിധായകരുടെ ചിത്രങ്ങളിലും  അഭിനയിച്ചിട്ടുണ്ട്.ഇപ്പോഴും ചലച്ചിത്ര ലോകത്ത് സജീവ സാന്നിധ്യമായ സൌമിത്ര ചാറ്റർജിയ്ക്ക് 2007 ലാണ് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചത്.1970ൽ പദ്മ ഭൂഷണും 2004ൽ പദ്മ ഭൂഷണൂം നൽകി രാഷ്ട്രം ആ മഹാപ്രതിഭയെ ആദരിച്ചു.കൂടാതെ ഫ്രഞ്ച് സർക്കാർ കലാകാരന്മാർക്ക് നൽകുന്ന ഉയർന്ന പുരസ്കാരവും  ഇറ്റാലിയൻ സർക്കാറിന്റെ ലൈഫ് ടം അച്ചീവ്മെന്റ് അവാർഡും ഉൾപ്പെടെ നിരവധി ബഹുമതികൾ അദേഹത്തെ തേടിയെത്തിയിട്ടുണ്ട്.