Breaking News

പിഎസ്‌സി പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി 36 ആക്കി

പിഎസ്‌സി പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി ഒരു വര്‍ഷം കൂടി ഉയര്‍ത്തി. നിലവില്‍ 35 ആയിരുന്നു പ്രായപരിധി. ഇത് 36 ആക്കിയാണ് ഉയര്‍ത്തിയത്. പെന്‍ഷന്‍ പ്രായം 56 ആക്കി ഉയര്‍ത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം ഭരണ-പ്രതിപക്ഷ യുവജന സംഘടനകളില്‍ വ്യാപക പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് തീരുമാനം.